Clipped from www.mathrubhumi.com
ചാപ്ലിനെ ആദ്യം കണ്ടത് നിറംമങ്ങിയ ഒരു തിരശ്ശീലയിലായിരുന്നു. ഓലമേഞ്ഞ സ്‌കൂള്‍ ഹാളിന്റെ അങ്ങേയറ്റത്ത് വലിച്ചുകെട്ടിയ വെള്ളത്തുണി. മുന്നില്‍ നിരത്തിയിട്ട ബെഞ്ചുകളില്‍ സഹപാഠികള്‍. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ 16 എം.എം. പ്രൊജക്ടര്‍ തിരുകിയ ശബ്ദവുമായി ചലിച്ചു തുടങ്ങിയപ്പോള്‍ സ്‌ക്രീനില്‍ ചാപ്ലിന്റെ നിഴല്‍ദൃശ്യങ്ങള്‍. പതിയെ അവ വ്യക്തമായിത്തുടങ്ങി. പഴകി പിഞ്ഞിത്തുടങ്ങിയ ഇറുകിയ കോട്ട്, അയഞ്ഞ പാന്റ്, പാദത്തിന്റെ ഇരട്ടിയോളം വലിപ്പമുള്ള പഴഞ്ചന്‍ ഷൂ, ചെറുതൊപ്പി, വിചിത്രമീശ, ഊന്നുവടി, കുണുങ്ങിക്കുണുങ്ങിയുള്ള നടത്തം, തുറിച്ചുനോട്ടം..... ചിരിയോടെയാണ് കുട്ടികള്‍ ചാപ്ലിനെ വരവേറ്റത്. വൈകാതെ അത് നിലയ്ക്കാത്ത കൂട്ടച്ചിരിക്ക് വഴിമാറി.Read more at www.mathrubhumi.com
സര്‍ക്കസ് കൂടാരത്തിലെ പ്രിയപ്പെട്ട കോമാളിയെയാണ് ചാപ്ലിന്‍ ഓര്‍മിപ്പിച്ചത്. ഒരു ചിരിക്ക് പിന്നിലെ കറുത്തിരുണ്ട പാടുകള്‍ തിരിച്ചറിയാന്‍ പിന്നീട് വര്‍ഷങ്ങള്‍ എടുത്തു. ഏതൊരാളുടെയും ഓര്‍മകളിലെ ചാപ്ലിന്‍ അനുഭവങ്ങള്‍ ഇതേ സഞ്ചാരപഥത്തില്‍ത്തന്നെയാവും.
നിശ്ശബ്ദ ചലച്ചിത്ര കാലഘട്ടത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ചകള്‍ക്ക്, നിറസമൃദ്ധിയുടെ ലോകത്ത് വലിയ പ്രസക്തിയില്ല. പക്ഷേ, ചാര്‍ളി ചാപ്ലിന്റെ സിനിമകള്‍ ഇന്നും മായാതെ, മങ്ങാതെ ചലച്ചിത്രപ്രണയികളുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്നു. ഡി.വി.ഡി. സമാഹാരങ്ങള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ മെട്രോ സ്‌പെക്ടീവുകള്‍ പതിവാകുന്നു. പുതിയ ദിശകളിലൂടെ പഠനങ്ങളും പുറത്തുവരുന്നു.
See this Amp at http://bit.ly/hVjior
No comments:
Post a Comment