Wednesday, December 15, 2010

പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫേസ്ബുക്ക് നിരോധനം

കറാച്ചി: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നു പാക് ക്രിക്കറ്റ് താരങ്ങള്‍ക്കു വിലക്ക്. ഇത് സംബന്ധിച്ച് ദേശീയ ടീമിലെ എല്ലാ ഓഫീഷ്യലുകള്‍ക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം നല്‍കി.

ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ താരങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും. പാക് ടീം മാനെജര്‍ ഇന്‍തിഖാബ് അലാം ഇക്കാര്യം സ്ഥിരീകരിച്ചു.കരാര്‍ പ്രകാരം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കാനോ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനോ പാടില്ല. ഇതു തെറ്റിച്ചാല്‍ കരാര്‍ പിന്‍വലിക്കും.

വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Read more at thatsmalayalam.oneindia.in
 


No comments:

Post a Comment

About This Blog

This website contains urls of Legal Affairs, Contests, Cricket, Finance, E-greetings, Education, Jobs, Women, Search Engines, Shopping, Recipe, Auction, News/Entertainment, Web Directories, Travel, Loans, Art, Domain egistration, Games, Music, Properties, Chat, Software Companies, Astrology, Health, Matrimonials, Steel, Sports, Animals, Books, Comedy, Hobbies, Films/Movies, Kids, Decorations, Religious, E-Barter, Organiser, Fitness, Automobiles, Furniture, Jewellery, Encyclopedia, Photography, History, Maps, Literature, Quiz, Parenting, Banking, Others...

Followers